നെയ്യാറ്റിൻകര: സുഹൃത്തുക്കളുമൊത്ത് കനാലിൽ കുളിക്കാനിറങ്ങിയ ആനാവൂർ കുളക്കോട് ആദർശ് ഭവനിൽ അമൽചന്ദ്രൻ (24) മുങ്ങി മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് പെരുങ്കടവിളയ്ക്കുസമീപം പാൽകുളങ്ങര കനാലിൽ കുളിക്കാനിറങ്ങവേ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇയാളുടെ സഹോദരനും മറ്റ് അഞ്ച് സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു.മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിൽ .