തിരുവനന്തപുരം : അനന്തപുരി പേരന്റ്സ് ഫസ്റ്റ് ഓപ്പൺ ഇന്റർനാഷണൽ ഫിഡെറേറ്റഡ് ചെസ് ടൂർണമെന്റിൽ തമിഴ്നാട്ടുകാരനായ എസ്. പ്രസന്ന ചാമ്പ്യനായി. എട്ട് റൗണ്ടുകളിൽ നിന്ന് 7.5 പോയിന്റാണ് പ്രസന്ന നേടിയത്. അവസാന മത്സരത്തിൽ തെലുങ്കാനയുടെ സായ് അഗ്‌നി ജീവിതേഷിനെയാണ് പ്രസന്ന കീഴടക്കിയത്.
തമിഴ്നാട്ടിൽ നിന്നു തന്നെയുള്ള അലൻ ദിവ്യരാജ് രണ്ടാം സ്ഥാനം നേടി. തെലുങ്കാനക്കാരനായ ഇന്റർനാഷണൽ മാസ്റ്റർ ചക്രവർത്തി റെഡ്ഢി മൂന്നാംസ്ഥാനം നേടി.
1800ൽ താഴെ ഫിഡെറേറ്റിംഗ ഉള്ളവരിൽ അമൽ റൂസി, മൻസൂർ സി.എം എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. 1600ൽ താഴെ റേറ്റിംഗ് ഉള്ളവരിൽ വി.പി. മോഹനൻ, റോഷൻ എസ് എന്നിവരും 1400 താഴെ റേറ്റിംഗ് ഉള്ളവരിൽ വകീഷ്, റൂതർഫോർഡ് എന്നിവരും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
മികച്ച വെറ്ററൻ താരമായി കാശ്മീരുകാരൻ ലീലാധർ കച്ച്‌രുവും വനിതാ താരമായി തമിഴ്നാട്ടിൽ നിന്നുള്ള ഭാർഗവിയും റേറ്റിംഗ് ഇല്ലാത്തവരുടെ വിഭാഗത്തിൽ അലോക് അനുരൂപും മികച്ച താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.