crime

ന്യൂഡൽഹി: പകൽ വീട്ടുജോലി. രാത്രി മാലപിടിച്ചുപറി... കഴിഞ്ഞദിവസം കിഴക്കൻ ഡൽഹിയിൽ നിന്ന് പിടിയിലായ രേഷ്മപ്രവീൺ എന്ന യുവതിയാണ് വീട്ടുകാർ പോലും അറിയാതെ പിടിച്ചുപറി നടത്തിയത്. കഴിഞ്ഞദിവസം വഴിയാത്രക്കാരിയായ യുവതിയുടെ മാല പിടിച്ചുപറിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രേഷ്മ പിടിയിലായത്.

പുരുഷ സുഹൃത്തിനൊപ്പമാണ് രേഷ്മ പിടിച്ചുപറിക്കിറങ്ങുന്നത്. ബൈക്കിന്റെ പിന്നിലിരിക്കുന്ന രേഷ്മയാണ് മാല പൊട്ടിച്ചെടുക്കുന്നത്. ആഭരണങ്ങൾ കൈയിൽ കിട്ടിയാൽ നിമിഷങ്ങൾക്കകം ഇരുട്ടിൽ മറയും. രേഷ്മയുടെ സുഹൃത്തിനുവേണ്ടി തെരച്ചിലാരംഭിച്ചു. ഇയാൾ നേരത്തേയും നിരവധി പിടിച്ചുപറികൾ നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.