തിരുവനന്തപുരം: മുൻ മന്ത്രിയും കെ.പി.സി.സി മുൻ അദ്ധ്യക്ഷനുമായ എം.എം. ഹസന്റെ സഹോദരൻ ഇടപ്പഴഞ്ഞി സി.എം.എസ് നഗർ പാലോട്ടുകോണം ലെയ്‌നിൽ 'ഹയാത്തിൽ' എം.എം. ഷറഫുദ്ദീൻ (62, കേരള യൂണിവേഴ്സിറ്റി റിട്ട. ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: സുഹ്റാ ബീവി. മക്കൾ: ഡോ.ഷിമി ഷറഫ്, ഷിയാസ് ഷറഫ് (കാനഡ), മരുമകൻ:റമീസ് നമ്പൂരി മഠത്തിൽ. കേരള യൂണിവേഴ്സിറ്റി എംപ്ളോയീസ് അസോസിയേഷൻ പ്രസിഡന്റ്, സർവകലാശാല സാംസ്‌കാരിക സമിതിയായ യൂണി സ്റ്റാറിന്റെ ചെയർമാൻ, കേരള സാക്ഷരതാ മിഷൻ പ്രോഗ്രാം ഓഫീസർ, ടെക‌്സസ് ദുബായ് പ്രസിഡന്റ് എന്നീ നിലകളിൽ ഷറഫുദ്ദീൻ പ്രവർത്തിച്ചു. ഖബറടക്കം ഇന്നലെ വൈകിട്ട് 4.30ന് മണക്കാട് വലിയപള്ളി ഖബർസ്ഥാനിൽ നടന്നു.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥികളായ ശശി തരൂർ, സി.ദിവാകരൻ,എം.എൽ.എമാരായ വി.എസ്.ശിവകുമാർ, എം.വിൻസെന്റ്, കോൺഗ്രസ് നേതാക്കളായ, തെന്നല ബാലകൃഷ്ണപിള്ള, തമ്പാനൂർ രവി, നെയ്യാറ്റിൻകര സനൽ, മുസ്ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങൾ, ചെറിയാൻ ഫിലിപ്പ്, പെരിങ്ങമ്മല രാമചന്ദ്രൻ, എ.എ.റഷീദ്, ഡെപ്യൂട്ടി മേയർ രാഖി കുമാർ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.