crime

മുംബയ്: കൂട്ടുകാരനെ കെട്ടിയിട്ട് മർദ്ദിച്ചവശനാക്കിയ ശേഷം 15കാരിയെ രണ്ട് പേർ ബലാത്സംഗം ചെയ്തു.കിഴക്കൻ മുംബയിലെ വിറാറിലാണ് സംഭവം. ബന്ധുവിന്റെ വീട്ടിൽ പോകുകയായിരുന്ന പെൺകുട്ടി വഴിയിൽ വച്ച് കൂടെ പഠിക്കുന്ന സുഹൃത്തിനെ കണ്ടു. ഇരുവരും സംസാരിച്ചു പോകുന്നതിനിടെയാണ് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് രണ്ടുപേർചേർന്ന് ഇരുവരെയും പിടികൂടി. സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കി മരത്തിൽ കെട്ടിയിട്ടശേഷം പെൺകുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഇരുവരെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിലെത്തിയ ഇരുവരും മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് പൊലീസിൽ പരാതിനൽകിയത്.