നെയ്യാറ്റിൻകര: ബാലരാമപുരം മാളോട്ട് ശ്രീഭദ്രകാളി ക്ഷേത്രത്തിലെ വാർഷിക മഹോത്സവത്തോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. എം.വിൻസെന്റ് എം. എൽ. എ മുഖ്യപ്രഭാഷണം നടത്തി.തലയൽ മനോഹരൻ നായർ രചിച്ച ബഹുമുഖ ഗാന്ധി എന്ന ബാലകവിതാ സമാഹാരത്തിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.കരയോഗം പ്രസിഡന്റ് എൻ. ഹരിഹരൻ നായർ അദ്ധ്യക്ഷത വഹിച്ചു.യുവ കവി സുമേഷ് കൃഷ്ണൻ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. എസ് വസന്തകുമാരി, അഡ്വ .ഡി.സരേഷ്‌കുമാർ , എം.ഐ മിനി തലയൽ മനോഹരൻ നായർ, ഒ.തുളസി ,വിനോദ് ശങ്കർ തുടങ്ങിയവർ സംസാരിച്ചു . കരയോഗം സെക്രട്ടറി എ .രവീന്ദ്രൻ നായർ സ്വാഗതവും വി. മധുസൂദനൻ നായർ നന്ദിയും പറഞ്ഞു.