turtle-

ഭൂമിയിൽ ജീവിച്ചിരുന്ന അത്യപൂർവ ഇനത്തിൽപ്പെട്ട ആമകളിലൊരെണ്ണം ചത്തു. 110 വയസായിരുന്നു ഇതിന്. ഇതേ ഇനത്തിൽ ഇനി മൂന്നെണ്ണം മാതമേ ഭൂമിയിൽ അവശേഷിക്കുന്നുള്ളു. ചൈനയിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിലുണ്ടായിരുന്ന യാംഗ്സേ എന്ന ഇനത്തിൽപ്പെട്ട ആമയാണ് ചത്തത്.

ഇതേ വർഗത്തിൽപ്പെട്ട ഒരു ആൺ ആമ കൂടി ഇവിടെയുണ്ട്. റെഡ് റിവർ ഗെയ്ന്റ് സോഫ്റ്റ് ഷെൽ ടർട്ടിൽ എന്ന പേരിലും യാംഗ്സേ ഇനത്തിൽപ്പെട്ട ആമകളെ അറിയപ്പെടുന്നു. ലോകത്ത് അവശേഷിക്കുന്ന മറ്റ് രണ്ട് ആമകൾ വിയറ്റ്നാമിലാണുള്ളത്. ഗുരുതര വംശനാശ ഭീഷണി നേരിടുന്ന ഇവ ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല ആമയാണ്.

ഏകദേശം 100 സെ.മീ നീളമുള്ള ആമയ്ക്ക് 70 മുതൽ 100 വരെ കിലോയാണ് ഭാരം. യാംഗ്സേ തടാകം, തായ് തടാകം എന്നിവിടങ്ങളിലാണ് ഇവയുടെ വാസം. മിക്കവാറും ജലാശയത്തിനടിയിൽ വസിക്കാനാണ് ഇവ താത്പര്യപ്പെടുന്നത്. ഇവർ കൂടി ഇല്ലാതായാൽ ഭൂമിയിൽ ഒരു വംശം കൂടി പൂർണമായും അപ്രത്യക്ഷമാവും,​ ഡോഡോയെ പോലെ...

വീഡിയോ കാണാം...