pksjada

മുടപുരം: ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. എ. സമ്പത്തിനെ വിജയിപ്പിക്കുന്നതിനായുള്ള പി.കെ.എസ് ചിറയിൽകീഴ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള വാഹന പ്രചരണ ജാഥ, കഠിനംകുളം മുണ്ടൽചിറയിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്തു. പി.കെ.എസ് ജില്ലാ പ്രസിഡന്റ് എസ്. സുനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗം എസ്. സുലഭ, മംഗലപുരം ഏരിയാ സെക്രട്ടറി ലെനിൻലാൽ എന്നിവർ സംസാരിച്ചു. പുതുവൽ, ചിറക്കൽ, പാർവതീപുരം, കൽപ്പന, അഴൂർ, കുഴിയം, പറകോണം, തെറ്റിച്ചിറ, കോളിച്ചിറ, പുളുന്തുരുത്തി, വലിയചിറ, ആറ്റുവരമ്പിൽ, തെക്കേപുതുക്കരി, മടത്തിവിള, ആലപ്പുറം കോളനി തുടങ്ങി വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തിയ ശേഷം ജാഥ മംഗലപുരം മുണ്ടക്കൽ കോളനിയിൽ സമാപിച്ചു. എസ്. സുനിൽകുമാർ(ജാഥാ ക്യാപ്ടൽ), എസ്. സുലഭ (ജാഥാ മാനേജർ), ലെനിൽലാൽ (വൈസ് ക്യാപ്ടൻ) എന്നിവരാണ് ജാഥ നയിക്കുന്നത്.