ന്യൂഡൽഹി: ബോളിവുഡ് താരം ശില്പാഷെട്ടി പുറത്തുവിട്ട ജിമ്മിലെ വ്യായാമത്തിന്റെ വീഡിയോ സൂപ്പർഹിറ്റ്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്ത വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ ആയിരങ്ങളാണ് കണ്ടത്. മകനെ മടിയിലിരുത്തി വ്യായാമം ചെയ്യുന്ന രംഗമാണ് ആരാധകരെ ഏറെ ആകർഷിച്ചത്.പാർട്ടണർ വർക്കൗട്ട് ഡേ എന്നാണ് വീഡിയോക്ക് ശില്പ നൽകിയ പേര്. ഭാരം ഉപയോഗിച്ചുള്ള വ്യായാമത്തിൽ ഭാരത്തിന് പകരമാണ് മകനെ മടിയിലിരുത്തിയത്.
അമ്മയുടെ മടിയിലിക്കുന്ന മകൻ വർക്കൗട്ട് നന്നായി ആസ്വദിക്കുന്നുണ്ട് . മകന്റെ ആംഗ്യങ്ങളെ പ്രശംസിക്കാൻ മത്സരിക്കുകയാണ് ശില്പയുടെ ഫോളോവേഴ്‌സ്.മോഡലിംഗ് രംഗത്തുനിന്നാണ് ശില്പ സിനിമാരംഗത്തേക്ക് എത്തിയത്. 1991 ലാണ് ശില്പ മോഡലിംഗ് ജീവിതം തുടങ്ങിയത്. 1993 ൽ ബാസിഗർ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തി. ഇതിലെ അഭിനയം മികച്ച സഹ നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം നേടിക്കൊടുത്തു.
നായികയായി അഭിനയിച്ച ചില ചിത്രങ്ങൾ വൻ വിജയമായപ്പോൾ മറ്റുചിലത് എട്ടുനിലയിൽ പൊട്ടി. എങ്കിലും ശില്പയുടെ താരമൂല്യം ഉയർന്നുകൊണ്ടിരുന്നു. ഹിന്ദിക്കൊപ്പം തമിഴ്, കന്നട, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ബിഗ്ബോസ് റിയാലിറ്റിഷോയിലൂടെ ഏറെ പ്രശസ്തയായത്. നടൻ അക്ഷയ് കുമാറുമായി പ്രണയത്തിലായെങ്കിലും ഇടയ്ക്കുവച്ച് പിരിഞ്ഞു. ഇടയ്ക്ക് കുടുംബവുമായി ബന്ധപ്പെട്ട ചില വിവാദങ്ങളിലും ശില്പ പെട്ടിരുന്നു.