family-meet

ചിറയിൻകീഴ്: സഭവിള ശ്രീനാരായണാശ്രമത്തിലെ സത്സംഗത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ 80 വയസു കഴിഞ്ഞ ശാഖാ അംഗങ്ങളെ എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി സീരപാണി ആദരിച്ചു.അംഗങ്ങൾക്കുള്ള ധനസഹായ വിതരണം ആശ്രമം പ്രസിഡന്റ് വി.സുഭാഷ് നിർവഹിച്ചു.രാവിലെ ഗുരുകൃപ ബിജു തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ സമൂഹ പ്രാർത്ഥന,ഗുരു പൂജ, എൽ.കമലോത്ഭവൻ നയിച്ച ആത്മീയ പ്രഭാഷണം എന്നിവയും നടന്നു.ശാഖാ ഭാരവാഹികളായ സതീശൻ, ഗോപി, യൂത്ത് മൂവ്മെന്റ് ശാഖാ പ്രസിഡന്റ് രാജീവ് അടുന്നിലശ്ശേരി, വനിതാ ഭാരവാഹികളായ സുനിതാ ജയതിലകൻ, വിദ്യാവതി, വാണി, സുജിത, ബീനാ തൊടിയിൽ എന്നിവർ പങ്കെടുത്തു. ശാഖാ വനിതാ പ്രസിഡന്റ് ഗീതാസിദ്ധാർത്ഥ് സ്വാഗതവും സെക്രട്ടറി ഡി.ജയതിലകൻ നന്ദിയും പറഞ്ഞു.