മലയിൻകീഴ്: വിളപ്പിൽ ഗ്രാമപഞ്ചായത്തിലുൾപ്പെട്ട: എള്ളുവിളയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ദിവസങ്ങൾ കഴിഞ്ഞു. ഇട റോഡിലൂടെ പുഴ പോലെയാണ് കുടിവെള്ളം ഒഴുകുന്നത്. വാട്ടർ അതോറിറ്റി അധികൃതരെ വിവരമറിയിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് നാട്ടുകാർ. വേനൽ കടുത്തതോടെ പ്രദേശത്തെ കിണറുകൾ മിക്കതും വറ്റിവരണ്ടതിനാൽ കുടിവെള്ളത്തിനായി വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനെയാണ് ആശ്രയിക്കുന്നത്. എള്ളുവിളയിലേക്കുള്ള പ്രധാന പൈപ്പ് ലൈനാണ് പൊട്ടിയതോടെ നിരവധി കുടുബങ്ങൾ കുടിവെള്ളമില്ലാതെ നെട്ടോട്ടമോടുകയാണ്.