സൺറൈസേഴ്സ് ഹൈദരാബാദ്
ആറ് വിക്കറ്റിന് വിജയിച്ചു
. ഈ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ രണ്ടാം തോൽവി ഏറ്റുവാങ്ങി. കഴിഞ്ഞരാത്രി ആറ് വിക്കറ്റിന് ഹൈദരാബാദ് സൺറൈസേഴ്സാണ് ചെന്നൈയെ കീഴടക്കി.
. നേരത്തെ മുംബയ് ഇന്ത്യൻസിനോട് മാത്രമാണ് ചെന്നൈ തോറ്റിരുന്നത്.
. ഹൈദരാബാദിൽ ടോസ് നേടി ബാറ്റ് ചെയ്ത ചെന്നൈ 132/5 എന്ന സ്കോറിൽ ഒതുങ്ങിയപ്പോൾ 16.5 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് വിജയിക്കുകയായിരുന്നു.
. നടുവേദന അനുഭവപ്പെട്ട 'തല"വൻ ധോണിയുടെ അഭാവത്തിൽ സുരേഷ്റെയ്‌നയാണ് ചെന്നൈയെ നയിച്ചിറങ്ങിയത്.
. വാട്ട്സൺ (31), ഡുപ്ളെസി (45), അമ്പാട്ടി റായ്ഡു (25 നോട്ടൗട്ട്) എന്നിവർ മാത്രമാണ് ചെന്നൈനിരയിൽ പൊരുതിനിന്നത്.
. നാലോവറിൽ 17 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാനാണ് ചെന്നൈയെ നിയന്ത്രിച്ചുനിറുത്തിയത്.
. 25 പന്തുകളിൽ 50 റൺസടിച്ച നായകൻ ഡേവിഡ് വാർണറും 44 പന്തിൽ പുറത്താകാതെ 61 റൺസ് നേടിയ ബെയർ സ്റ്റോയും ചേർന്നാണ് സൺറൈസേഴ്സിനെ വിജയത്തിലേക്ക് നയിച്ചത്.
. വാർണറാണ് മാൻ ഒഫ് ദ മാച്ച്.