aswin-xavyar

പാറശാല: അയിര പൊൻവിള കമ്പറവിള വീട്ടിൽ സേവ്യർ - ഷീബ ദമ്പതികളുടെ മകൻ അശ്വിൻ സേവ്യർ(11) കനാലിൽവീണ് മരിച്ചു . ഇന്നലെ ഉച്ചക്ക് സഹോദരിമാരോടൊപ്പം വീടിന് സമീപത്തെ കനാലിൽ കുളിക്കാൻ പോയതായിരുന്നു . കുളി കഴിഞ്ഞ് കരയിൽ കയറിയ കുട്ടിയെ പിന്നീട് കാണാതായതായി. സഹോദരിമാർ പറഞ്ഞ് വിവരമറിഞ്ഞ നാട്ടുകാർ കനാലിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന്, പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും നടത്തിയ തിരച്ചിലിൽ കനാലിലെ ചെളിയിൽ പുതഞ്ഞ നിലയിൽ കുട്ടിയുടെ ജഡം കണ്ടെത്തുകയായിരുന്നു. മണികെട്ടിമാംവിള ഗാന്ധി മെമ്മോറിയൽ യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. കുട്ടിക്ക് ചെറിയ മാനസിക വിഭ്രാന്തി ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. സോമനിക് സേവ്യർ, അൽമാരിയ എന്നിവരാണ് സഹോദരിമാർ. കൂലിപ്പണിക്കാരാണ് അശ്വിൻ സേവ്യറിന്റെ മാതാപിതാക്കൾ.