കൊളംബോ : മുൻ ക്യാപ്ടൻ ദിനേഷ് ചാന്ദിമലിനെ ഒഴിവാക്കി ശ്രീലങ്ക ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ് ടീം ക്യാപ്ടൻ ദിമുത്ത് കരുണ രത്നെയാണ് നായകൻ. ലസിത് മലിംഗയെ മാറ്റിയാണ് കരുണരത്നയെ ക്യാപ്ടനാക്കിയത്. ഇതിൽ പ്രതിഷേധിച്ച് മലിംഗ ലോകകപ്പിനു മുമ്പ് ഏകദിനത്തിൽ നിന്ന് വിരമിക്കുമെന്ന് സൂചനയുണ്ട്. വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്ക്‌വെല്ല, ഓഫ് സ്പിന്നർ അഖില ധനഞ്ജയ, ഓപ്പണർമാരായ ധനുഷ ഗുണതിലക, ഉപുൽ തരംഗ എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്.
ശ്രീലങ്ക ടീം : ദിമുത്ത് കരുണ രത്നെ (ക്യാപ്ടൻ), ലസിത് മലിംഗ, ഏഞ്ചലോ മാത്യൂസ്, തിസാര പെരേര, കുശാൽ പെരേര, ധനഞ്ജയ ഡി സിൽവ, കുശാൽ മെൻഡീസ്, ഇസുരു ഉദ്ധാന, മിലിൻഡ സിരിവർദ്ധന, അവിഷ്ക ഫെർണാൻഡോ, ജീവൻ മെൻഡിസ്, ലാഹിരു തിരിമന്നെ, ജെഫ്രി വാൻഡർസേയ്, നുവാൻ പ്രദീപ്, സുരംഗ ലക്‌മൽ.
ആമിറില്ലാതെ പാകിസ്ഥാൻ
കറാച്ചി : പരിചയ സമ്പന്നരായ പേസർ മുഹമ്മദ് ആമിറിനെ ഒഴിവാക്കി പാകിസ്ഥാൻ ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. റിസർവ് താരങ്ങളുടെ പട്ടികയിൽ മാത്രമാണ് ആമിറിന് സ്ഥാനം.
പാകിസ്ഥാൻ ടീം : സർഫ്രാസ് അഹമ്മദ് (ക്യാപ്ടൻ), ഫഖർ സമാൻ, ഇമാം ഉൽഹഖ്, ആബിദ് അലി, ബാബർ അസു, ഷൊയ്ബ് മാലിക്ക്, ഹാരിസ് സൊബെൽ, മുഹമ്മദ് ഹഫീസ്, ഷദാബ് ഖാൻ, ഇമാദ് വാസിം, ഹസൻ അലി, ഫഹീം അജ്റഫ്, ഷഹീൻ ഷാ, അഫ്രീദി, ജുനൈദ് ഖാൻ, മുഹമ്മദ് ഹസ്‌നൈൻ. റിസർവ് : ആസിഫ് അലി, മുഹമ്മദ്ആമീർ.
അംല ദക്ഷിണാഫ്രിക്കൻ ടീമിൽ
കേപ്ടൗൺ : ഫോമിലല്ലെങ്കിലും പരിചയസമ്പന്നനായ ഹാഷിം അംലയെ ഉൾപ്പെടുത്തി ദക്ഷിണാഫ്രിക്ക ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. അതേസമയം ആൾ റൗണ്ടർ ക്രിസ്‌മോറിസിനെ ഒഴിവാക്കിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കൻ ടീം : ഫാഫ് ഡുപ്ളെസി (ക്യാപ്ടൻ), ക്വിന്റൺ ഡി കോക്ക്, ഹാഷിം അംല, ഡേവിഡ് മില്ലർ, ജെ.പി. ഡുമിനി, എയ്ഡൻ മാർക്രം, റാസീ വാൻ ഡുസൈൻ, സ്വെയ്ൻ പ്രിട്ടോറിയസ്, പെഹ്‌ലുക്ക് വിയോ, കാഗിസോ റബാദ, ഡേൽ സ്റ്റെയ്ൻ, ലുംഗി എൻഗിഡി, ആൻറിച്ച് നോർത്തേ, ഇമ്രാൻ താഹിർ, തബാരെയ്സ് ഷംസി.