പാരീസ് : അന്താരാഷ്ട്ര ബോക്സിംഗിൽ പങ്കെടുത്ത ആദ്യ ഇറാനിയൻ വനിതാ താരം അറസ്റ്റ് ഭയന്ന് നാട്ടിലേക്ക് പോകാൻ തയ്യാറാകാതെ ഫ്രാൻസിൽ തങ്ങുന്നു.
24കാരിയായ സദാഫ് ഖദമാണ് വിവാദ നായിക. ഫ്രഞ്ച് നഗരമായ പൊയ്റ്റിയേഴ്സിലെ ഒരു ബോക്സിംഗ് മത്സരത്തിലാണ് സദാഫ് പങ്കെടുത്തത്. ടെഹ്റാനിൽ ഫിറ്റ്നസ് ട്രെയിനറായി ജോലി നോക്കുന്ന സദാഫ് മത്സരത്തിൽ ഇറാൻ നിഷ്‌കർഷിക്കുന്ന താരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാതെ ഇറങ്ങിയതാണ് പ്രശ്നമായിരിക്കുന്നത്. കായിക രംഗത്തിറങ്ങുന്ന വനിതകൾ തല മറയ്ക്കുന്ന ഹിജാബും കാലുകൾ മറയ്ക്കുന്ന പാന്റും ഇടണമെന്നാണ് ഇറാൻ നിഷ്‌കർഷിക്കുന്നത്. സദാഫാകട്ടെ ഷോർടസാണ് ധരിച്ചിറങ്ങിയത്. തല മറച്ചതുമില്ല. എന്നാൽ, മത്സരങ്ങളിൽ എതിരാളിയായിരുന്ന ഫ്രഞ്ചുകാരിയെ തോൽപ്പിച്ചു.
ഫ്രഞ്ച്, ഇറാനിയൻ പൗരത്വമുള്ള പരിശീലകൻ മഹ്യാർ മോൻഷിപൗറാണ് സദാഫിനെ ഫ്രാൻസിലേക്ക് കൊല്ലുവന്നത്. സദാങ്ക് മത്സരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നതോടെയാണ് മടക്കയാത്ര പ്രശ്നത്തിലായത്. സദാഫിനെതിരെ ഇറാക്കിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു കഴിഞ്ഞതും തിരിച്ചെന്നാൽ അഴിക്കുള്ളിലാകുമെന്നും പരിശീലകൻ പറയുന്നു.
അതേസമയം അറസ്റ്റ് വാറണ്ടിനെപ്പറ്റി ഒന്നും അറിയില്ലെന്നാണ് ഇറാൻ ബോക്സിംഗ് അസോസിയേഷനും കായിക മന്ത്രാലയവും പറയുന്നത്. ഒരു സ്വകാര്യ ടൂർണമെന്റിലാണ് സദാഫ് പങ്കെടുത്തതെന്നും രാജ്യത്തെ പ്രതിനിധീകരിച്ചിട്ടില്ലാത്തതിനാൽ തങ്ങൾക്ക് പ്രശ്നമില്ലെന്നും ബോക്സിംഗ് അസോസിയേഷൻ പറഞ്ഞു.