politics

ബാലരാമപുരം: കേരളം ഉയർന്ന ബദൽ രാഷ്ട്രീയത്തിന്റെ ഉദാത്ത മാതൃകയാണെന്നും ഇന്ത്യയിലും ഈ മാതൃക നടപ്പിലാക്കാൻ ഇടതുമുന്നണിയുടെ വിജയം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി. ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ബാലരാമപുരത്ത് സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി. രാജേന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ദേശീയ കൗൺസിൽ അംഗം കെ.ഇ. ഇസ്മായിൽ,​ ഡോ. എ. നീലലോഹിതദാസൻ നാടാർ,​ ആനാവൂർ നാഗപ്പൻ,​ സി. ജയൻബാബു,​ പാറക്കുഴി സുരേന്ദ്രൻ,​ ഡോ. വിവേകാനന്ദൻ,​ ബാലരാമപുരം കബീർ,​ എം. ബാബുജാൻ,​ അഡ്വ. എ. പ്രതാപചന്ദ്രൻ,​ അഡ്വ. ഡി. സുരേഷ് കുമാർ,​ കരുംകുളം വിജയകുമാർ,​ വി. സുധാകരൻ,​ തലയൽ വിജേഷ് എന്നിവർ സംസാരിച്ചു.