നെയ്യാറ്റിൻകര: ക്രിസ്തുദേവന്റെ പീഡാനുഭവ സ്മരണയിൽ നെയ്യാറ്റിൻകരയിലെ വിശ്വാസികൾ ദുഖഃവെള്ളി ആചരിച്ചു. നെയ്യാറ്റിൻകര രൂപതയുടെ നേതൃത്വത്തിൽ നടന്ന പരിഹാര ശ്ലീവാപാതയ്ക്ക് നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസെന്റ് സാമുവൽ മുഖ്യകാർമ്മികത്വം വഹിച്ചു. രാവിലെ വഴുതൂർ കർമ്മലമാതാ ദേവാലയത്തിൽ നിന്നാരംഭിച്ച പരിഹാരശ്ലീവാപാതയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ദുഖഃവെള്ളി നൽകുന്നത് നവീകരണത്തിന്റെ സന്ദേശമാണെന്ന് ബിഷപ്പ് പറഞ്ഞു. പരിഹാര ശ്ലീവാപാതയിൽ രൂപത വികാരി ജനറൽ ജി. ക്രിസ്തുദാസ്, ഇടവക വികാരി വി.പി. ജോസ്, സെക്രട്ടറി ഫാ. രാഹുൽ ലാൽ തുടങ്ങിയവരും പങ്കെടുത്തു. ഉച്ചക്ക് ശേഷം നടന്ന കുരിശാരാധനയും കർത്താവിന്റെ പീഡാനുഭവ അനുസ്മരണവും നടന്നു.
ഇന്ന് 10.45നാണ് പാതിരാകുർബാന കത്തീഡ്രൽ ദേവാലയത്തിൽ ആരംഭിക്കുന്നത്. തുടർന്ന് പെസഹാ പ്രഘോഷണവും ദീപാർച്ചനയും, ജ്ഞാനസ്നാനവ്രതവാഗ്ദാനം, ദിവ്യകാരുണ്യ സ്വീകരണവും നടക്കും.