വിതുര: ബി.ജെ.പിയും, സി.പി.എമ്മും വികസന വിരുദ്ധരാണെന്നും ഇവരുടെ ദുർഭരണം നിമിത്തം ജനങ്ങൾ ദുരിതത്തിലായെന്നും തിരഞ്ഞെടുപ്പിൽ ഇക്കൂട്ടർക്ക് കനത്ത തിരിച്ചടി ലഭിക്കുമെന്നും മുൻ എം.പി എ. അബ്ദുള്ളക്കുട്ടി പറഞ്ഞു. ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം തൊളിക്കോട്ട് ചേർന്ന് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് തൊളിക്കോട് മേഖലാ ഇലക്ഷൻ കമ്മിറ്റി ചെയർമാൻ തോട്ടുമുക്ക് അൻസർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. ശബരിനാഥൻ എം.എൽ.എ, ബി.ആർ.എം ഷഫീർ, മലയടി പുഷ്പാംഗദൻ, ചായം സുധാകരൻ, തൊളിക്കോട് ജമാൽ, തൊളിക്കോട് ഷംനാദ്, എൻ.എസ്. ഹാഷിം, മുല്ലവനം സലീം, അഡ്വ. മുജീബ്, രഘുനാഥൻ ആചാരി, കെ.എൻ. അൻസർ, വിനോബാ ശശി, എം. അൻവർ, നട്ടുവൻകാവ് വിജയൻ, മുജീബ് എന്നിവർ പങ്കെടുത്തു.