vld-1-

വെള്ളറട: തെക്കൻ കുരിശുമലയിൽ ഇന്നലെ നടന്ന രണ്ടാംഘട്ട തീർത്ഥാടനത്തിൽ നിരവധി പേർ പങ്കെടുത്തു.

രാപകൽ ഭേദമില്ലാതെ വ്യാഴാഴ്ച വൈകിട്ട് മുതൽ തീർത്ഥാടകരെ കൊണ്ട് കുരിശുമലയും പരിസരവും നിറഞ്ഞിരുന്നു. വെള്ളിയാഴ്ച പുലർച്ചെ മുതൽ കിലോമീറ്റർ കണക്ക് ദൂരം തീർത്ഥാടകരുടെ വാഹനങ്ങൾ കൊണ്ട് നിറഞ്ഞതുകാരണം ആറാട്ടുകുഴിയിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് കിലോമീറ്ററുകൾ നടന്നാണ് ക്രിസ്തുദേവന്റെ പീഡാനുഭവങ്ങൾ അനുസ്മരിച്ച് തീർത്ഥാടകർ മലകയറിയത്. ഉച്ചയ്ക്ക് 12നും 2നും നടന്ന തിരുമണിക്കൂർ ആരാധനയിൽ ആയിരങ്ങൾ പങ്കുകൊണ്ടു. ഉച്ചയ്ക്ക് 12ന് ആനപ്പാറ ഫാത്തിമ മാതാ കുരിശടിയിൽ നിന്നും സംഗമവേദിയിലേക്ക് പരിഹാര സ്ളീവ പാത നടന്നു. വൈകിട്ട് കുരിശുമല ഡയറക്ടർ ഡോ. വിൽസന്റ് കെ. പീറ്ററുടെ മുഖ്യ കാ‌ർമ്മികത്വത്തിൽ കർത്താവിന്റെ പീഡാസഹനാനുസ്മരണം നടന്നു. ഫാ. രതീഷ് മാർക്കോസ്, ഫാ. ഷാജി ഡി. സാവിയോ തുടങ്ങിയവർ സഹകർമ്മികളായിരുന്നു. ഉച്ചയ്ക്ക് ശേഷം പെയ്ത് ശക്തമായ മഴയിൽ കുരിർന്നാണ് തീർത്ഥാടകർ മലയിറങ്ങിയത്. ഇന്ന് വലിയ ശനി വൈകിട്ട് 6ന് പെസഹാ ജാഗരാനുഷ്ഠാനവും ഉത്ഥാന മഹോത്സവവും നടക്കും.