തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ 'ആദർശ ശുദ്ധിയോടുള്ള തീരുമാനം എടുക്കണമെന്ന് കെ.സി.ബി.സി. പ്രസിഡന്റും തിരുവനന്തപുരം ലത്തീൻ അതിരൂപത അദ്ധ്യക്ഷനുമായ ആർച്ച് ബിഷപ്പ് സൂസപാക്യം പറഞ്ഞു.ദുഃഖവെള്ളി ദിനത്തിൽ തിരുവനന്തപുരത്ത് വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ കുരിശിന്റെ വഴിയിൽ പങ്കെടുത്തശേഷം വിശ്വാസികൾക്കുള്ള സന്ദേശമായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കുരിശാണ് നമ്മുടെ ചിഹ്നമെന്നും ചിഹ്നങ്ങൾ കാണുമ്പോൾ ആ പാർട്ടിയുടെ സംഭാവനകളെ കുറിച്ചും സ്ഥാനാർത്ഥികളുടെ സംഭാവനകളെ കുറിച്ചുമാണ് ഓർമ്മ വരുന്നതെന്ന് സുസൈപാക്യം പറഞ്ഞു. കൂരിശിലെ കുഞ്ഞാട് ചെറിയൊരു കുഞ്ഞാടല്ലെന്ന് ഓർക്കണം. നിരവധി ചിഹ്നങ്ങളുടെ കൂട്ടത്തിൽ കുരിശും വിവാദമായിരിക്കുന്നു. സഭയെ താറടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സഭയെ ഇല്ലായ്മ ചെയ്യാൻ ഒരു ശക്തിക്കും കഴിയില്ല.കൊല്ലപ്പെട്ടെന്നു തോന്നുവെങ്കിലും എന്നും തലയെടുപോടെ തന്നെ സഭ നിൽക്കുമെന്നും ഇന്ത്യയെ ക്ഷേമരാഷ്ട്രമായി മാറ്റാനുള്ള പ്രവർത്തനവും മുന്നോട്ടു പോകുമെന്നും കുരിശു മാത്രമാണ് രക്ഷയെന്നും അദ്ദേഹം സന്ദേശത്തിൽ കൂട്ടിച്ചേർത്തു.