വെഞ്ഞാറമൂട്:മോട്ടോർ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു .മറ്റൊരാൾക്ക് പരിക്ക് . കീഴായിക്കോണം അമ്പലംമുക്ക് ഉടയമ്പാറ കോളനി എൻ. എ മൻസിലിൽ നൗഷർ (45) ആണ് മരിച്ചത് . ചെട്ടികുളങ്ങര കണ്ണമംഗലം വീട്ടിൽ അർജുന് (22) പരിക്കേറ്റു .ഇന്നലെ വൈകിട്ട് അഞ്ചിന് എംസി റോഡിൽ കീഴായിക്കോണത്തായിരുന്നു അപകടം . അഗ്നിശമന സേനയാണ് പരിക്കേറ്റവരെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .ഗുരുതരമായി പരിക്കേറ്റ നൗഷർ പിന്നീട് മരിച്ചു .ഭാര്യ ഷീബ . മക്കൾ :നൗഫിയ ,അൽഫിയ. മരുമകൻ സിദ്ദീഖ്.