tp-senkumar

തിരുവനന്തപുരം : ഐ.എസ്.ആർ.ഒ ചാരക്കേസിൽ നമ്പി നാരായണൻ കുറ്റക്കാരനാണെന്ന വെളിപ്പെടുത്തലുമായി മുൻ ഡി.ജി.പി സെൻകുമാറിന്റെ സർവീസ് സ്റ്റോറി പുറത്തിറങ്ങി.

നമ്പി നാരായണൻ വലിയ ശാസ്ത്രജ്ഞനാണെന്ന് പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം സെൻകുമാർ കൂടി സന്നിഹിതനായിരുന്ന ചടങ്ങിൽ പുകഴ്ത്തിയതിന് തൊട്ടു പിന്നാലെയാണ് വിരുദ്ധമായ പരാമർശങ്ങളുമായി പുസ്തകം ഇറങ്ങിയത്. നമ്പി നാരായണൻ പീഡിതന്റെ വേഷം കെട്ടിയ ആളാണ്. മറിയം റഷീദയുമായി ഉള്ള ബന്ധം എന്താണെന്ന് നമ്പി നാരായണൻ വ്യക്തമാക്കണമെന്നും പുസ്തകത്തിൽ പറയുന്നു.