r-watherrg

തിരുവനന്തപുരം: കടുത്ത വേനലിന് പിന്നാലെയെത്തിയ മഴയും അതിനോടൊപ്പമുള്ള ഇടിമിന്നലും വോട്ടെടുപ്പ് ദിവസവും തുടർന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

21, 23 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ടെന്നാണു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചിലയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാനും സാദ്ധ്യതയുണ്ട്.

ഇന്ന് പാലക്കാട് ശക്തമായ മഴയ്ക്കുള്ള സാഹചര്യമുള്ളതിനാൽ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 2നും രാത്രി 8നും ഇടയ്ക്ക് മിന്നൽ ശക്തമാകാൻ സാദ്ധ്യതയുള്ളതിനാൽ അതീവ ജാഗ്രതപുലർത്തണം..