rajanikanth
RAJANIKANTH

ചെന്നൈ : തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് എപ്പോൾ പ്രഖ്യാപിച്ചാലും താൻ മത്സരിക്കാൻ തയാറാണെന്ന് സൂപ്പർസ്റ്റാർ രജനീകാന്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെക്ക് തിരിച്ചടി ഏറ്റാൽ മന്ത്രിസഭ വീഴും. അങ്ങനെയെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുമോയെന്ന ചോദ്യത്തിനാണ് താൻ തയ്യാറാണെന്ന് രജനീകാന്ത് പറഞ്ഞത്. മോദി സർക്കാർ വീണ്ടുംവരുമോ എന്ന ചോദ്യത്തിന് 'മേയ് 23 ന്' അറിയാം എന്നായിരുന്നു മറുപടി.