തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ യു.ഡി.എഫിന് മുൻതൂക്കമെന്ന് എഡ്യുപ്രസ് നടത്തിയ തിരഞ്ഞെടുപ്പ് സർവേ റിപ്പോർട്ട്. മൂവ്മെന്റ് ഫോർ ഡെമോക്രാറ്റിക് റൈറ്റ്സിന്റെ സഹകരണത്തോടെ ഏപ്രിൽ 17ന് 2588 വോട്ടർമാരിലാണ് സർവേ നടത്തിയതെന്ന് എഡ്യുപ്രസ് ഡയറക്ടർ എസ്.ജോർജ്കുട്ടി അറിയിച്ചു. 32.77ശതമാനം വോട്ട് യു.ഡി.എഫിനും 31.06ശതമാനം വോട്ട് എൽ.ഡി.എഫിനും 30.99ശതമാനം വോട്ട് എൻ.ഡി.എയ്ക്കും 1.08ശതമാനം വോട്ട് മറ്റുള്ളവർക്കും ലഭിക്കുമെന്നാണ് സർവേ ഫലം. 4.09ശതമാനം വോട്ടർമാർ ആർക്ക് വോട്ട് ചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 1ന് നടത്തിയ പൈലറ്റ് സർവേ പ്രകാരം 34.23ശതമാനം വോട്ട് യു.ഡി.എഫിനും 32.45ശതമാനം വോട്ട് എൻ.ഡി.എയ്ക്കും 28.61ശതമാനം വോട്ട് എൽ.ഡി.എഫിനും 4.2ശതമാനം വോട്ട് മറ്റുള്ളവർക്കും 0.31ശതമാനം വോട്ടർമാർ ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നുമായിരുന്നു സർവേ ഫലമെന്നും ജോർജ്കുട്ടി അറിയിച്ചു.