# ഐ.പി.എല്ലിൽ 15 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബൗളറായി ഡൽഹി ക്യാപിറ്റൽസ് ലെഗ്‌സ്പിന്നർ അമിത് മിശ്ര.
# കഴിഞ്ഞ ദിവസം മുംബയ് ഇന്ത്യൻസ് ക്യാപ്ടൻ രോഹിത് ശർമ്മയെ ബൗൾഡാക്കിയാണ് മിശ്ര ഈ നേട്ടത്തിലെത്തിയത്.
# ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ സ്വന്തമാക്കിയ ബൗളർമാരുടെ പട്ടികയിൽ രണ്ടാമനാണ് മിശ്ര. 161 വിക്കറ്റുകളുള്ള മലിംഗയാണ് ഒന്നാംസ്ഥാനത്ത്.
# തന്റെ 140-ാം മത്സരത്തിലാണ് മിശ്ര 150 തികച്ചത്.
# ഡെക്കാൻ ചാർജേഴ്സ്, ഡൽഹി ഡെയർ ഡെവിൾസ്, സൺ റൈസേഴ്സ് ഹൈദരാബാദ് ടീമുകളുടെ കുപ്പായവും അമിത് മിശ്ര ഐ.പി.എല്ലിൽ അണിഞ്ഞിട്ടുണ്ട്.