ipl-mumbai-hardik-pandya
ipl mumbai hardik pandya

# കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെ 40 റൺസിന് കീഴടക്കിയ മുംബയ് ഇന്ത്യൻസ് ഐ.പി.എൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.

# ഈ സീസണിൽ മുംബയ് ഇന്ത്യൻസിന്റെ ആറാം ജയമാണിത്. മൂന്ന് കളികൾ മാത്രമാണ് രോഹിതിന്റെ ടീം തോറ്റത്.

# ഡൽഹിയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബയ് 168/5 എന്ന സ്കോർ ഉയർത്തിയപ്പോൾ ഡൽഹി 128/9ൽ ഒതുങ്ങുകയായിരുന്നു.

# ക്രുനാൽ - പാണ്ഡ്യ സഹോദരങ്ങളുടെ ആൾ റൗണ്ട് മികവാണ് മുംബയ് ഇന്ത്യൻസിന് ഈ വിജയത്തിൽ നിർണായകമായത്.

# ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും മിന്നിത്തിളങ്ങിയൽ ഹാർദിക് പാണ്ഡ്യയാണ് മാൻ ഒഫ് ദ മാച്ച്.

# രോഹിത് ശർമ്മയും (30), ക്വിന്റൺ ഡികോക്കും (35) മികച്ച തുടക്കമാണ് മുംബയ്ക്ക് നൽകിയത്. എന്നാൽ ഇരുവർക്കുമൊപ്പം ബെൻകട്ടിംഗും കൂടാരം കയറിയതോടെ 74/3 എന്ന നിലയിൽ പതറിയ മുംബയ്‌യെ 168 ലെത്തിച്ചത് പാണ്ഡ്യ ബ്രദേഴ്സും സൂര്യകുമാർ യാദവുമാണ്.

# ക്രുനാൽ പാണ്ഡ്യയും (26 പന്തിൽ 37), സൂര്യകുമാർ യാദവും (27 പന്തിൽ 26) ചേർന്ന് നാലാം വിക്കറ്റിൽ 30 റൺസ് കൂട്ടിച്ചേർത്തു.

# 16-ാം ഓവറിന്റെ ആദ്യപന്തിൽ സൂര്യകുമാർ പുറത്തായപ്പോൾ മുംബയ് 104/4 എന്ന നിലയിൽ.

# തുടർന്നുള്ള 23 പന്തുകളിൽ ടീം നേടിയത് 68 റൺസാണ്. ഇതിൽ 15 പന്തുകളിൽ 32 റൺസ് നേടിയതും ഹാർദിക് പാണ്ഡ്യ.

# രണ്ട് ഫോറും മൂന്ന് സിക്സുമാണ് ഹാർദിക് പറത്തിയത്.

# മറുപടിക്കിറങ്ങിയ ഡൽഹി പൃത്ഥിഷായും (20), ശിഖർ ധവാനും (35) പുറത്തായ ശേഷം തകരുകയായിരുന്നു.

# കോളിൻ മൺറോ (3), ശ്രേയസ് അയ്യർ (3), ഋഷഭ് പന്ത് (7) എന്നിവരുടെ വിക്കറ്റുകൾ നിർണായകമായി.

# മൂന്ന് വിക്കറ്റ് വീഴ്ത്തി രാഹുൽ ചഹറും രണ്ട് വിക്കറ്റുമായി ബുംറയും നിർണായക പങ്കു വഹിച്ചപ്പോൾ ഹാർഭിക്കിനും ക്രൂനാലിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

# തകർപ്പൻ രണ്ട് ക്യാച്ചും കൂടി എടുത്തതാണ് ഹാർദിക്കിനെ മാൻ ഒഫ് ദ മാച്ചിന് അർഹനാക്കിയത്.