1

പൂവാർ: വാളുമായെത്തി കടയുടമയെയും അച്ഛനെയും അയൽവാസിയെയും വെട്ടി പരിക്കേല്പിച്ച യുവാവിനെ പൊലീസ് പിടികൂടി. കോട്ടുകാൽ പുത്തളം അമ്പലം തട്ടിൽ പൊൻമാൻ എന്നു വിളിക്കുന്ന രാഹുൽ രാജിനെയാണ് (25) പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് കാറിലെത്തിയ രാഹുൽ രാജ് കാഞ്ഞിരംകുളത്തിന് സമീപം കൊല്ലകോണത്ത് കട നടത്തുന്ന ദിലീപ് ചന്ദ്രൻ എന്ന ജയകുമാർ, പിതാവ് സുഭാഷ് ചന്ദ്രൻ, അയൽവാസിയായ വിജയകുമാർ എന്നിവരെ പരിക്കേല്പിച്ചിട്ട് കടന്നുകളഞ്ഞത്. സംഭവത്തിന് ശേഷം ഇയാൾ പേരൂർക്കട മാനസികാരോഗ്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായി പൊലീസ് പറഞ്ഞു. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ രാഹുൽ രാജിനെ കാഞ്ഞിരംകുളം പൊലീസിന്റെ അന്വേഷണത്തിലാണ് കണ്ടെത്തിയത്. കാഞ്ഞിരംകുളം സി.ഐ ബിജുവിന്റെ നേതൃത്വത്തിലാണ് ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് വാങ്ങിയ ശേഷം പ്രതിയെ അറസ്റ്റ് ചെയ്തത്.