ലോകത്തിലെ ഏറ്റവും വലിയ സമുദ്രമായ ശാന്ത സമുദ്രത്തിൽ പുതിയ ഒരു 'ദ്വീപ്' കണ്ടെത്തിയിരിക്കുന്നു! ശരിക്കും പറഞ്ഞാൽ ഫ്രാൻസിനെക്കാളും വലിപ്പമുള്ളത്. ഏതാണീ പുതിയ ദ്വീപ് എന്നാലോചിച്ച് തലപുകയ്ക്കണ്ട. 80,000 ടൺ പ്ളാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടിയാണ് ഈ 'ദ്വീപ്' രൂപപ്പെട്ടത്! ഗ്രേറ്റ് പസഫിക് ഗാർബേജ് പാച്ച് എന്ന ഈ പ്രദേശത്തെ കാഴ്ച ഭീകരമാണ്. പതിനാറ് ലക്ഷം ചതുരശ്ര കിലോമീറ്റർ പ്രദേശത്താണിവിടെ പ്ളാസ്റ്റിക്കുകൾ വ്യാപിച്ചിരിക്കുന്നത്. ശാന്ത സമുദ്രത്തിന്റെ കുപ്പത്തൊട്ടി എന്നാണിത് അറിയപ്പെടുന്നത്. ഓഷ്യൻ ക്ളീൻ അപ് ഫൗണ്ടേഷൻ എന്ന സംഘടന സമുദ്രം വൃത്തിയാക്കുന്ന പരിപാടിക്ക് തുടക്കമിട്ടു. പ്രതീക്ഷിച്ചതിലധികം പ്ളാസ്റ്റിക് മാലിന്യങ്ങൾ ഇവിടെയുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. കണക്കാക്കിയതിലധികം പത്തിരിട്ടി മാലിന്യങ്ങളാണ് സമുദ്രത്തിലൂടെ ഒഴുകുന്നത്. ഇതൊക്കെ ഭക്ഷിക്കുന്ന ജീവികളുടെ കാര്യം പറയേണ്ടതില്ലല്ലോ. ഇത് മറ്റിടങ്ങളിലേക്കും വ്യാപിക്കാൻ അധിക കാലം വേണ്ടി വരില്ല എന്നാണ് വിലയിരുത്തൽ.