vnd

വെള്ളനാട്: രാജ്യത്ത് മതേതര ഗവൺമെന്റ് ഉണ്ടാക്കാൻ കോൺഗ്രസിനേ കഴിയൂ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ആറ്റിങ്ങൽ പാർലമെന്റ് യു.ഡി.എഫ്. സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം യു.ഡി.എഫ്. വെള്ളനാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സമസ്ത മേഖലകളിലും പരാജയപ്പെട്ട മുന്നണിയാണ് കേന്ദ്രത്തിലെ എൻ.ഡി.എ. ഗവൺമെന്റ്. നാട്ടിൽ വികസനവും നാട്ടുകാർക്ക് ആശ്വാസവും നൽകാൻ ഇടതു സർക്കാരിനാകുന്നില്ല. കേരളത്തിൽ ഇടതു മുന്നണിക്ക് എന്തിനാണ് വോട്ടു ചെയ്യുന്നതെന്നും ചെന്നിത്തല ചോദിച്ചു.ശബരിമലയിൽ രണ്ടു യുവതികളെ കയറ്റി അയ്യപ്പഭക്തൻമാരുടെ മനസിൽ ഉണ്ടാക്കിയ മുറിവ് ചെറുതല്ലെന്നും ബി.ജെ.പി. കപടഭക്തിയും ഇടതുമുന്നണി കപട നവോത്ഥാനവും പ്രചരിപ്പിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

കെ.എസ്.ശബരീനാഥൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര സനൽ,വി.ആർ.പ്രതാപൻ,വെള്ളനാട് ശശി,സി. ജ്യോതിഷ്കുമാർ,എൻ. ജയമോഹനൻ,ജലീൽ മുഹമ്മദ്,കെ.ജി. രവീന്ദ്രൻ നായർ,എൻ.രഞ്ചകുമാർ തുടങ്ങിയവർ സംസാരിച്ചു.