abhishek-aishwarya-rai

ന്യൂഡൽഹി: ബോളിവുഡിലെ മാതൃക ദമ്പതികളാണ് ഐശ്വര്യയും അഭിഷേക് ബച്ചനും.കുടുംബ ബന്ധങ്ങൾക്ക് അങ്ങേയറ്റം വിലകൊടുക്കുന്ന താരമാണ് അഭിഷേക്. സിനിമയിൽ അത്ര സജീവമല്ലെങ്കിലും ഐശ്വര്യക്ക് ഇന്നും നിരവധി ആരാധകരുണ്ട്.

ഇവരുടെ പന്ത്രണ്ടാം വിവാഹവാർഷികം കഴിഞ്ഞദിവസമായിരുന്നു. മാലിയലെ ഒരു സ്വകാര്യദ്വീപിലെ അവധി ആഘോഷത്തിനിടെയായായിരുന്നു വിവാഹവാർഷികം. അത് ഭംഗീരമായിത്തന്നെ ആഘോഷിച്ചു. അവിടെനിന്നുള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. ഇതിൽ ഇരുവരും ഒന്നിച്ചിരിക്കുന്ന ചിത്രമാണ് ആരാധകരുടെ പ്രശംസ പിടിച്ചുപറ്റിയത്. മകൾ ആരാധ്യയാണ് ചിത്രമെടുത്ത്.ഐശ്വര്യയാണ് ചിത്രം പങ്കുവച്ചത്.ചിത്രത്തിനൊപ്പം ഐ ലവ് യൂ ആരാധ്യ എന്നും ഐശ്വര്യ കുറിച്ചിട്ടുണ്ട്.

ചിത്രം പുറത്തുവന്നതോടെ ദമ്പതിമാർക്ക് വിവാഹ വാർഷികാശംസകൾ നേർന്ന് ആരാധകർ രംഗത്തെത്തി.

അതിനിടെ ചന്ദ്രന്റേയും കടൽ തീരത്തിന്റേയും പശ്ചാത്തലത്തിൽ നിൽക്കുന്ന ഐശ്വര്യയുടെ ചിത്രം ഹണി ആൻഡ് മൂൺ എന്ന ക്യാപ്ഷനോടെ അഭിഷേകും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു . ഇതിനൊപ്പം അവധി ആഘോഷത്തിന്റെ ചിത്രങ്ങളും അഭിഷേക് പങ്കുവച്ചിട്ടുണ്ട്.

നീണ്ട ഇടവേളയ്ക്ക് ശേഷം ഐശ്യര്യയും അഭിഷേക് ബച്ചനും വീണ്ടും ബിഗ് സ്ക്രീനിൽ ഒന്നിച്ചെത്തുകയാണ്.സഞ്ജയ് ലീല ബൻസാലിയുടെ ചിത്രത്തിലാണ് താരങ്ങൾ വർഷങ്ങൾ ശേഷം വീണ്ടും ഒരുമിക്കുന്നത്. എന്നാൽ ഈ ചിത്രത്തിനെ കുറിച്ചുളള കൂടുതൽ വിവരം ഇതുവരെ പുറത്തു വന്നിട്ടില്ല.