തിരുവനന്തപുരം: ഹിന്ദു പാർലമെന്റ് സമുദായ സഖ്യം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുമെന്ന് ഹിന്ദു പാർലമെന്റ് ജനറൽ സെക്രട്ടറി സി.പി. സുഗതൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ ഹൈന്ദവ വിശ്വാസികളിൽ പത്ത് ശതമാനത്തിന്റെ പോലും പിന്തുണയില്ലാത്ത സംഘപരിപാർ പ്രസ്ഥാനങ്ങൾ ഹിന്ദുക്കളുടെ പേരിൽ നടത്തുന്ന ഫാസിസ്റ്ര് നടപടികളെ ചെറുത്ത് തോൽപ്പിക്കാനാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. വർഗീയ ശക്തികളുടെ പരാജയം ഉറപ്പുവരുത്തുന്നതിനാണ് എൽ.ഡി.എഫിനെ പിന്തുണയ്ക്കുന്നത്.