കുഴിത്തുറ: കന്യാകുമാരിയിൽ ബൈക്കിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു.
സിലുവയ്നഗർ സ്വദേശി യോജിനാണ് (48) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി യോജിനും കൂട്ടുകാരനും കൂടി വീട്ടിനരികിലുള്ള നാലുവരി പാതയിലൂടെ നടക്കുന്നതിനിടെ എതിരെ നിയന്ത്രണം തെറ്റിയെത്തിയ ബൈക്ക്
യോജിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.യോജിൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.യോജിനെ ഇടിച്ച ബൈക്ക് ഓടിച്ചിരുന്ന തെൻതാമരക്കുളം സ്വദേശി ചാർലെസിനും (39) അപകടത്തിൽ പരിക്കേറ്റു.ഇയാളെ നഗർകോവിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കന്യാകുമാരി പൊലീസ് കേസെടുത്തു.