rivera

റിയോഡിജനീറോ: ആളറിഞ്ഞ് പെരുമാറണം, അല്ലെങ്കിൽ ബ്രസീലുകാരനായ യുവാവിന് പറ്റിയതുപോലാകും. ബ്രസീലിലെ വനിതാ റസലിംഗ് താരമായ ജോസീ വിറീയയുടെ നേരെ ആളറിയാതെ അശ്ലീല ആംഗ്യവുമായി എത്തിയ യുവാവിനെ താരം ഇടിച്ചു റൊട്ടിയാക്കി. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

നീന്തൽവസ്ത്രത്തിന്റെ ഷൂട്ടിംഗിനായി അല്പവസ്ത്രധാരിയായി നിൽക്കുന്ന വിറീയയെ കണ്ടപ്പോഴാണ് യുവാവിന് വേണ്ടാതിനം തോന്നിയത്. ഷൂട്ടിംഗ് യൂണിറ്റ് കുറച്ചകലെയായിരുന്നു. അതിനാൽ താരം ഒറ്റയ്ക്കാണെന്നായിരുന്നു യുവാവിന്റെ വിചാരം. കമന്റുകളുമായി അയാൾ ഒപ്പം കൂടി. പ്രതികരിക്കുന്നില്ലെന്ന് കണ്ടതോടെ വിറീയയുടെ മുന്നിൽ നിന്ന് സ്വയംഭോഗംചെയ്യാൻ തുടങ്ങി.

ഇതുകണ്ടതോടെയാണ് കൺട്രോളുപോയ താരം യുവാവിനെ എടുത്തിട്ട് പൂശി. ഒന്നുരണ്ടെണ്ണം കിട്ടിയതോടെ യുവാവ് പ്രതിരോധിക്കാൻ ശ്രമിച്ചു. പിന്നെന്താണ് നടന്നതെന്ന് അയാൾക്ക് ഇപ്പോഴും പിടിയില്ല. ഇടിയും ചവിട്ടുംകൊണ്ട് ബോധംകെട്ട് വീണതുമാത്രം അറിയാം. ബോധംവീണതോടെ രക്ഷപ്പെടാനായി അയാളുടെ ശ്രമം. എന്നാൽ പൊലീസ് എത്തുന്നതുവരെ വിറീയ അയാളെ പിടിച്ചുവച്ചു.

ഒാണാക്കിവച്ചിരുന്ന കാമറകൾക്ക് മുന്നിലായിരുന്നു താരത്തിന്റെ കിടിലൻ പെർഫോമൻസ്. നിമിഷങ്ങൾക്കകം ദൃശ്യങ്ങൾ ഇന്റർനെറ്റിലൂടെ പറന്നു. വിറീയയ്ക്ക് അഭിനന്ദനവുമായി നൂറുകണക്കിനുപേരാണ് രംഗത്തെത്തിയത്. ബ്രസീലിൽ ഏറെ ആരാധകരുള്ള റസലിംഗ് താരമാണ് ഇരുപത്തേഴുകാരിയായ വിറീയ.

വീഡിയോ കാണാം...