തിരുവനന്തപുരം സ്വാതന്ത്ര്യ സമരസേനാനിയും കമ്മ്യൂണിസ്റ്റ് ആചാര്യനും എഴുത്തുകാരനുമായിരുന്ന പുതുപ്പള്ളി രാഘവന്റെ സ്മാരണാർത്ഥം പുതുപ്പള്ളി രാഘവൻ ഫാമിലി ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരം മേഴ്സി അലക്‌സാണ്ടർക്ക് നൽകും. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പുതുപ്പള്ളി രാഘവന്റെ ചരമദിനമായ 27ന് 10 മണിക്ക് പുതുപ്പള്ളിയിലെ സ്മൃതിമണ്ഡപത്തിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പുരസ്കാരം സമ്മാനിക്കും.. ഗീത നസീർ ചെയർമാനും ഡോ. എ.കെ. സുധർമ്മ, മീര അശോക്, ട്രസ്റ്റ് ചെയർപേഴ്സൺ ഷീല രാഹുലൻ എന്നിവർ അംഗങ്ങളായ കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തീരുമാനിച്ചത്. തീരദേശത്തെ പ്രവർത്തനങ്ങളും പ്രകൃതി ദുരന്തങ്ങളായ ഒാഖിയിലും പ്രളയത്തിലും നടത്തിയ പ്രവർത്തനങ്ങളുമാണ് മേഴ്സിയെ അവാർഡിന് അർഹയാക്കിയത്.