തിരുവനന്തപുരം: സംസ്ഥാനത്തെ 3622 പ്രശ്നബാധിത ബൂത്തുകളിൽ സംസ്ഥാന ഐ.ടി മിഷന്റെ നേതൃത്വത്തിൽ ലൈവ് വെബ് കാസ്റ്റിംഗ് നടപ്പിലാക്കുമെന്ന് ഡയറക്ടർ അറിയിച്ചു.കെൽട്രോൺ .ബി എസ് എൻ എൽ. അക്ഷയ ,കെ .എസ് ഇ.ബി.എന്നിവയുടെ സഹായത്തോടെയാണിത് നടപ്പാക്കുക.ലൈവ് കാസ്റ്റിംഗ് അതത് ജില്ലാ കളക്ടേറ്റുകളുമായും കൺട്രോൾ റൂമുമായി ബന്ധിപ്പിക്കും.ഇത് സംബന്ധിച്ച് ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകി.തിരുവനന്തപുരത്ത് 132, കൊല്ലം 87, പത്തനംതിട്ട 72, ആലപ്പുഴ 50, കോട്ടയം 82, ഇടുക്കി 71, എറണാകുളം 21, തൃശുർ 50, പാലക്കാട് 159, മലപ്പുറം 55, കോഴിക്കോട് 936, വയനാട് 23, കണ്ണൂർ 1841, കാസർകോട് 43 ബൂത്തുകളാണ് ലൈവ് കാസ്റ്റിംഗ് .