masala-bond
masala bond

തിരുവനന്തപുരം : കിഫിബിക്ക് 2150 കോടി രൂപയു‌ടെ ഫണ്ട് തരപ്പെടുത്തിയ മസാല ബോണ്ടിന്റെ ഫയൽ നൽകണമെന്ന് നാല് പ്രതിപക്ഷ എം.എൽ.എമാർ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു. പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ, വി.ഡി. സതീശൻ, അനൂപ് ജേക്കബ്, റോഷി അഗസ്റ്റിൻ എന്നിവരാണ് ആവശ്യം ഉന്നയിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. അതിന് പിന്നാലെയാണ് എം.എൽ.എമാരുടെ നീക്കം.