-election-

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 22ന് അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവായി. 23ന് പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അവധി. കോളേജ്, സർവകലാശാല എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് വോട്ടു ചെയ്യാൻ അവസരമൊരുക്കുന്നതിന് വോട്ടെടുപ്പിന്റെ തലേന്ന്കൂടി അവധി നൽകണമെന്ന് സർക്കാരിനോട് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് ഉത്തരവ്. തിരഞ്ഞെടുപ്പ് ദിവസം പൊതു അവധിയാണ്.