ആറ്റിങ്ങൽ: ചിറയിൻകീഴ്,​ ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ചില വോട്ടിംഗ് ബൂത്തുകളിൽ മാറ്റമുള്ളതായി ഇലക്ട്രൽ രജിസ്റ്റാർ കൂടിയായ തഹസിൽദാർ അറിയിച്ചു. ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ നിലവിലുണ്ടായിരുന്ന കിഴുവിലം പഞ്ചായത്ത് ഫ്രണ്ട് ഓഫീസ് (പോളിംഗ് സ്റ്റേഷൻ നമ്പർ 73)​ കിഴുവിലം വില്ലേജ് എക്സ്റ്റൻഷൻ ഓഫീസിലേക്ക് മാറ്റി. ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ ഞെക്കാട് ഗവ. വി.എച്ച്.എസ്.എസ് (നമ്പർ 18)​ ,​തോട്ടയ്ക്കാട് എം.ജി.യു.പി.എസ് (നമ്പർ 37,​ 42)​, പള്ളിക്കര ടൗൺ യു.പി.എസ് (നമ്പർ 109,​ 110)​ ബൂത്തുകൾ അതേ സ്കൂളുകളിൽ നേരത്തേ നടന്നിരുന്ന സ്ഥലത്തുനിന്നു മാറ്റിയിട്ടുണ്ട്. ആറ്റിങ്ങൽ ടൗൺ ഹാളിൽ പ്രവർത്തിച്ചിരുന്ന 149-ാം നമ്പർ ബൂത്ത് ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിലേക്കു മാറ്റി.