ddd

നെയ്യാറ്റിൻകര: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ രണ്ട് ഘട്ടത്തിലായി നടത്തുന്ന സ്ഥാനാർത്ഥി പര്യടനം ഇന്നലെ രാവിലെ 8ന് ചെങ്കൽ ജംഗ്ഷനിൽ ആരംഭിച്ചു. കേരള കാമരാജ് കോൺഗ്രസ് ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ കുമ്മനം രാജശേഖരൻ ഒപ്പം സ്ഥാനാർത്ഥി പര്യടനത്തിൽ പങ്കെടുത്തു. എൻ.ഡി.എ നേതാക്കളായ, ജി. സുരേഷ് തമ്പി, ആശ്രമം പ്രശാന്ത്, അഡ്വ: പൂഴിക്കുന്ന് ശ്രീകുമാർ, ഋഷികേശൻ, അതിയന്നൂർ ശ്രീകുമാർ, കാരോട് സുരേന്ദ്രൻ, നെയ്യാറ്റിൻകര രാജ്കുമാർ, എം.പി. മോഹനൻ നാടാർ, കിഴക്കെല്ല ഹരി, ശ്രീകുമാർ, പ്രേംകുമാർ, വിമൽ, തിരുപുറം മുരളി തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് ചെങ്കൽ ജംഗ്ഷനിൽ സ്വീകരണം നൽകിയപ്പോൾ