ddd

നെയ്യാറ്റിൻകര: എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.ദിവാകരന്റെ നെയ്യാറ്റിൻകര നഗരസഭ പ്രദേശത്തിലെ പര്യടനം കഴിഞ്ഞ ദിവസം വഴിമുക്കിൽ നിന്നാരംഭിച്ചു.സി.പി. എം സംസ്ഥാന കമ്മിറ്റിയംഗം എം .വി ജയകുമാർ ഉദ്ഘാടനം ചെയ്തു.വഴിമുക്ക് പെഴുമ്പഴുതൂർ ആശുപത്രി ജംഗ്ഷൻ വഴി ബസ് സ്റ്റാൻന്റ് ജംഗ്ഷനിൽ സമാപിച്ചു. വിവിധ സ്വീകരണ സ്ഥലങ്ങളിൽ കെ.ആൻസലൻ എം.എൽ.എ, എ.എസ് ആനന്ദകുമാർ, ബി. എസ് ചന്തു, വി.എസ് സജീവ്കുമാർ, ജി.സജി ക്യഷ്ണൻ, എൻ. എസ്. ദിലീപ്, എൻ.സജീവൻ, കെ.ആർ രാജൻ, വി.ഐ ഉണ്ണികൃഷ്ണൻ, കെ.മോഹനൻ, അമരവിള സലിം , ഗോപാലകഷ്ണൻ, എൻ.എസ് അജയൻ തുടങ്ങിയവർ സംസാരിച്ചു.