nbcvjhgf

വെഞ്ഞാറമൂട്: ഐ.ടി.ഐ വിദ്യാർത്ഥി ബൈക്ക് അപകടത്തിൽ മരിച്ചു.വാമനപുരം വിളയിൽ വീട്ടിൽ രാജേന്ദ്രൻ - മഞ്ജു ദമ്പതികളുടെ മകൻ അഭിമന്യു (17)​ ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് സംസ്ഥാനപാതയിൽ വാമനപുരം പഴയ പോസ്റ്റ് ഓഫീസിന് സമീപത്താണ് അപകടം. സുഹൃത്ത് റിയാസിന്റെ ബൈക്കിന്റെ പിന്നിലിരുന്ന് കാരേറ്റ് നിന്നും വെഞ്ഞാറമൂടിലേക്ക് വരവേയാണ് അപകടം നടന്നത്. എതിരെ വന്ന ലോറിയിൽ തട്ടി നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും അഭിമന്യു റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ

അഭിമന്യു സംഭവസ്ഥലത്തുതന്നെ മരിച്ചു.സഹോദരൻ: സിദ്ധാർത്ഥ്