നെയ്യാറ്റിൻകര: ബി.ജെ.പിയും എൽ.ഡി.എഫും മറ്റുള്ളവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി പറഞ്ഞു. ശശിതരൂരിന് വേണ്ടി പെരുമ്പഴുതൂരിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിൽ ബി.ജെ.പിയും കേരളത്തിൽ സി.പി.എമ്മും അവരവരുടെ അഭിപ്രായങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ സോളമൻ അലക്‌സ് അദ്ധ്യക്ഷനായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തമ്പാനൂർ രവി, അഡ്വ. എസ്.കെ. അശോകകുമാർ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, മാരായമുട്ടം സുരേഷ്, എൻ. ശക്തൻ, വി.എസ്. ഹരീന്ദ്രനാഥ്, ഗ്രാമം പ്രവീൺ, അവനീന്ദ്രകുമാർ തുടങ്ങിയവർ പങ്കെടുത്തു.