തിരുവനന്തപുരം: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ സ്‌ക്വാഡുകൾ നടത്തിയ പരിശോധനയിൽ 31 കോടി രൂപയുടെ സാധനങ്ങൾ സംസ്ഥാനത്ത് പിടികൂടിയെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ പറഞ്ഞു. 44 ലക്ഷം രൂപയുടെ മദ്യവും 21 കോടിയുടെ മറ്റ് ലഹരി ഉത്പന്നങ്ങളും മൂന്നു കോടിയുടെ സ്വർണവും 6.63 കോടി രൂപയും പിടിച്ചെടുത്തു. വരും ദിവസങ്ങളിലും കർശന പരിശോധനയുണ്ടാവും. ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പണത്തിന്റെ സ്വാധീനം ഏറെയാണെന്ന വിമർശനങ്ങളും പരാതികളും ഉണ്ടായെങ്കിലും പ്രതീക്ഷിച്ച തരത്തിൽ പണം കണ്ടെത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തുനിന്ന് 20 കോടിയുടെ കറൻസി പിടിച്ചെടുത്തിരുന്നു.
ഹരിതതിരഞ്ഞെടുപ്പ് മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ കഴിഞ്ഞതായും തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. സി. വിജിൽ ആപ്പിലൂടെ 51000 പരാതികൾ ലഭിച്ചു. ഇതനുസരിച്ച് വിവിധ മണ്ഡലങ്ങളിലായി
15 ലക്ഷം ബാനറുകളും പോസ്റ്ററുകളും ഹോർഡിംഗുകളും നശിപ്പിച്ചു.