photo

നെടുമങ്ങാട് ; കതിരും ചെങ്കതിരും കൊണ്ടു പുതച്ച കതിരുകാളയെ ചുമലിലേറ്റി എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.സമ്പത്തിന് കർഷകരുടെ വ്യത്യസ്ത സ്വീകരണം.നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ നടത്തിയ രണ്ടാംഘട്ട പര്യടനമാണ് തെക്കൻ മലയോര കർഷകരുടെ പാരമ്പര്യാധിഷ്ഠിത വരവേല്പിനാൽ വ്യത്യസ്തമായത്.കർഷക ഗ്രാമമായ ഇരിഞ്ചയത്ത് സ്ഥാനാർത്ഥി എത്തുന്നതിനു മുമ്പേതന്നെ കതിരുകാള നൃത്തസംഘം ചുവടുവയ്പുകളാൽ പ്രദേശത്തെ ഉത്സവ പ്രതീതിയിലാഴ്ത്തി.സ്ഥാനാർത്ഥി എത്തിയതോടെ ചുവടുവയ്പുകൾക്ക് ദ്രുതതാളം പൂണ്ടു.സ്വീകരണ കേന്ദ്രത്തിന് നൂറുമീറ്ററപ്പുറം വാഹനത്തിൽ നിന്നും ഇറങ്ങിയ സ്ഥാനാർത്ഥിയെ വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ കതിരുകാള നൃത്തസംഘത്തിന്റെ അകമ്പടിയോടെ സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിച്ചു. പൂവത്തൂർ, തോപ്പുവിള, വേടരുകോണം.പുങ്കുമ്മൂട് എന്നിവിടങ്ങളിലും സ്ഥാനാർത്ഥി പര്യടനം കാർഷികോത്സവ പ്രതീതിയിലാക്കാൻ സംഘാടകർക്ക് കഴിഞ്ഞു. എൽ.ഡി.എഫ് നേതാക്കളായ എസ്.എസ്ബിജു, പി.എസ് ഷൗക്കത്ത്, ഷിജൂഖാൻ,ആർ.മധു,പി.കെ രാധാകൃഷ്ണൻ,ലേഖാവിക്രമൻ വി.എസ്ജയചന്ദ്രൻ, എസ് രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.