കന്യാകുമാരി: മിന്നലേറ്റ് ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.തൃപ്പരപ്പ് സ്വദേശി മോഹനന്റെ മകൻ അരുൺ ജോയാണ് (12) മരിച്ചത്. വൈകുന്നേരം വീടിന്റെ മുന്നിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് വിദ്യാർത്ഥിക്ക് മിന്നലേറ്റത്. മിന്നലേറ്റ ഉടൻ തന്നെ അരുൺ ജോയ് മരിക്കുകയായിരുന്നു.കുലശേഖരം പൊലീസെത്തി മൃതദേഹം കുലശേഖരം ഗവ.ആശുപത്രിയിൽ എത്തിച്ചു.