1

വിഴിഞ്ഞം:ഇന്ത്യൻ ഭരണഘടനയും മതേതര ത്വവും സം രക്ഷിക്കാൻ ജനങ്ങൾ നരേന്ദ്ര മോദിക്കെതിരെ വിധിയെഴുതണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കേരളത്തിലെ 20 മണ്ഡലങ്ങളിലും മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്കും വോട്ടു ചെയ്ത് വിജയിപ്പിക്കണമെന്ന് കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. വെങ്ങാനൂരിൽ എൽ ഡി എഫ് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം. വെങ്ങാനൂർ മോഹനൻ അദ്ധ്യക്ഷത വഹിച്ചു.പി.രാജേന്ദ്രകുമാർ, ജമീല പ്രകാശം, പുല്ലുവിള സ്റ്റാൻലി, ജി.ആർ.അനിൽ, വെങ്ങാനൂർ ഭാസ്കരൻ ,വെങ്ങാനൂർ ബ്രൈറ്റ്, എം.ജി.രാഹുൽ, മംഗലത്തുകോണം രാജു, കോവളം ബാബു, ആവാടുതുറ ശശി, കോളിയൂർ സുരേഷ്, തെന്നുർക്കോണം ബാബു, ലോയിഡ്, റ്റി.ഡി.ശശികുമാർ എന്നിവർ സംസാരിച്ചു. സിന്ധുരാജ് സ്വാഗതവും പി ചന്ദ്രകുമാർ നന്ദിയും പറഞ്ഞു.