mohenlal
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ശ്രീകുമാരൻ തമ്പി എഴുതിയ പി.സുബ്രഹ്മണ്യം മലയാള സിനിമയുടെ ഭീഷ്മാചാര്യൻ എന്ന പുസ്തകപ്രകാശന ചടങ്ങിൽ വിളക്കിൽ തിരി തെളിയിക്കുന്നതിനിടെ മല്ലികാ സുകുമാരന്റെ സാരിക്ക് സമീപം നിലത്ത് വീണ കർപ്പൂരം ശ്രദ്ധയിൽപ്പെട്ട മോഹൻലാൽ അവ സമയോചിതമായി കെടുത്തുന്നു.. ഫിലിം ഫ്രട്ടേണിറ്റി ചെയർമാൻ ജി.ജയകുമാർ, ശ്രീകുമാരൻ തമ്പി, കെ.ആർ. വിജയ തുടങ്ങിയവർ സമീപം ഫോട്ടോ : സുഭാഷ് കുമാരപുരം

തിരുവനന്തപുരം: നിലവിളക്കിൽ നിന്നു താഴെ വീണ കർപ്പൂരത്തിൽ നിന്നു മല്ലികാ സുകുമാരന്റെ സാരിയിൽ തീ പടർന്നുപിടിക്കുന്നതിനുമുമ്പ് മോഹൻലാൽ കെടുത്തി. ഇന്നലെ ടാഗോർ തീയേറ്ററിൽ സംഘടിപ്പിച്ച സുബ്രഹ്മണ്യ സന്ധ്യയുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. ഡോ. കെ.ജെ. യേശുദാസും നടൻ മധുവും ചേർന്ന് നിലവിളക്കിലെ ആദ്യ തിരി തെളിച്ചു. തുടർന്ന് മോഹൻലാൽ, കെ.ആർ.വിജയ, കെ.ജയകുമാർ എന്നിവർക്കു പിന്നാലെ മല്ലികാ സുകുമാരൻ തിരി തെളിച്ചപ്പോഴാണ് തിരിയിൽ നിന്നു രണ്ട് കർപ്പൂരം തീയോടെ നിലത്തുവീണത്. പെട്ടെന്നു മോഹൻലാൽ കുനിഞ്ഞ് വിളക്കിന്റെ ചുവട്ടിൽ നിന്നു പൂവെടുത്ത് തീ കെടുത്തി. ഗാനസന്ധ്യയിൽ ആദ്യ ഗാനം ആലപിച്ചതും ലാലായിരുന്നു. ഭക്തകുചേലയിലെ ''ഈശ്വരചിന്തയിതൊന്നേ മനുജനു...'' എന്ന ഗാനമാണ് പാടിയത്.