ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ചുറുചുറുക്കുള്ള ശോഭമാരിറങ്ങിയത് ശ്രദ്ധേയമായി. എൻ.ഡി.എ സ്ഥാനാർഥി ശോഭാ സുരേന്ദ്രന് വോട്ട് അഭ്യർത്ഥിച്ച് ശോഭാ സുരേന്ദ്രന്റെ മുഖംമൂടിയണിഞ്ഞ നിരവധി വിദ്യാർത്ഥികളാണ് ആറ്റിങ്ങൽ പട്ടണത്തിൽ എത്തിയത്. എ.ബി.വി.പി പ്രവർത്തകരായ ഇവർ ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ ഒത്തുകൂടി അവിടെ നിന്നും പ്രകടനമായാണ് വോട്ട് അഭ്യാർത്ഥിച്ചത്. ദേശീയപാത വഴി മൂന്നു മുക്കിലും തുടർന്ന് തിരിച്ച് കിഴക്കേ നാലുമുക്കിലും പാലസ് റോഡ് വഴി കച്ചേരി ജംഗ്ഷനിലും എത്തിയാണ് പ്രകടനം അവസാനിച്ചത്.