x

വെഞ്ഞാറമൂട്: തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ സമാപന ദിവസമായ ഇന്നലെ വൈകിട്ട് നടന്ന റോഡ്ഷോയിൽ ആറ്റിങ്ങൽ എൽ.ഡി.എഫ് സ്ഥാനാത്ഥി ഡോ. എ. സമ്പത്തും, ഡി.കെ. മുരളി എം.എൽ എയും തുറന്ന ജീപ്പിൽ ചെങ്കൊടി വീശി അണികളെ ആവേശം കൊള്ളിച്ചു. ടൗൺ ചുറ്റി കറങ്ങി.ആയിരകണക്കിന് ആളുകൾ റോഡ് ഷോ കാണുന്നതിന് വേണ്ടി റോഡിന് ഇരുവശവും തടിച്ച് കൂടിയിരുന്നു. ബാൻഡ് മേളവും വേഷങ്ങളും റോഡ് ഷോ കാണാൻ എത്തിയവരിലും ആവേശമായി. കോൺഗ്രസിന്റെയും, ബി.ജെ.പിയുടെയും പ്രചരണ വാഹനങ്ങളും കലാശക്കൊട്ടിന് കൊഴുപ്പേകി. വെമ്പായത്ത് മൂന്ന് മണി മുതൽ തന്നെ ജംഗ്ഷൻ കൈയടക്കി ഇടത്, വലത് എൻ.ഡി.എ മുന്നണികൾ പ്രകടനം തുടങ്ങിയിരുന്നു. കന്യാകുളങ്ങരയിലും, വട്ടപ്പാറയിലും കലാശക്കൊട്ടിന് വൻ ജനപങ്കാളിത്തമുണ്ടായിരുന്നു.